പുഷ്പ ഫോണില്‍ ബന്ധപ്പെട്ട് യുവാവിനെ സ്വന്തം ഗ്രാമത്തിലേക്കു വിളിച്ചുവരുത്തുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

News Now

വിജയവാഡ: ആന്ധ്രപ്രദേശില്‍ പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി. അനകപ്പല്ലെ ജില്ലയിലെ കൊമ്മലപുഡിയിലാണ് സംഭവം. സര്‍പ്രൈസ് ഗിഫ്റ്റ് തരാമെന്നു പറഞ്ഞു യുവാവിനെക്കൊണ്ട് കണ്ണടപ്പിച്ച പുഷ്പ എന്ന യുവതി കത്തി ഉപയോഗിച്ച്  കഴുത്തറുക്കുകയായിരുന്നു. ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമുനായിഡുവിനെതിരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നായിഡു ആശുപത്രിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

വരുന്ന മേയ് 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. യുവാവുമായുള്ള വിവാഹത്തിനു യുവതിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കുടുംബത്തിന്റെ സമ്മര്‍ദം കാരണമാണു വിവാഹം തീരുമാനിച്ചത്. വിശാഖപട്ടണം സ്വദേശിയാണ് രാമുനായിഡു. പുഷ്പ ഫോണില്‍ ബന്ധപ്പെട്ട് യുവാവിനെ സ്വന്തം ഗ്രാമത്തിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്കു പോയി. സര്‍പ്രൈസ് തരാന്‍ താല്‍പര്യമുണ്ടെന്നും കണ്ണടയ്ക്കണമെന്നും പുഷ്പ രാമു നായിഡുവിനോടു പറഞ്ഞു. യുവാവ് കണ്ണടച്ച ഉടനെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രാമുനായിഡു സുഖം പ്രാപിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സ്‌കൂട്ടറില്‍നിന്ന് വീണാണു യുവാവിന് പരുക്കേറ്റതെന്ന് യുവതി പറഞ്ഞു. താല്‍പര്യമില്ലാത്ത വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുകയാണെന്നും യുവതി പൊലീസിനോടു പരാതിപ്പെട്ടു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates