ബുള്‍ഡോസറില്‍ ജന്മദിനം ആഘോഷിച്ച് എംഎല്‍എ; വീഡിയോ വൈറല്‍

നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് ആഘോഷത്തിന് എത്തിയത്.

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:01 am IST
Edited by :migrator

ഹൈദരബാദ്: ബുള്‍ഡോസറുകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന കാലത്ത് തന്റെ പിറന്നാള്‍ ബുള്‍ഡോസറുകള്‍ അണിനിരത്തി ആഘോഷിച്ച് തെലങ്കാന രാഷ്ട്ര സമിതി പ്രാദേശിക നേതാവ് എരോള ശ്രീനിവാസ്. ജന്മദിനത്തില്‍ ഡോക്ടര്‍ കൂടിയായ ഇദ്ദേഹത്തെ വരവേറ്റത് പൂമാലകള്‍ ഏന്തിയ ബുള്‍ഡോസറുകളാണ്.

ഇദ്ദേഹത്തിന്റെ ചിത്രം അടങ്ങിയ ബാനറുകള്‍ ഹൈദരാബാദിലെ മറേഡ്പള്ളിയിലെ വീട്ടിലേക്കുള്ള വഴിയോരങ്ങളിലും സ്ഥാപിച്ചിരുന്നു. കൂടാതെ, വാദ്യഘോഷങ്ങള്‍ക്കൊപ്പം വെടിക്കെട്ടും ഒരുക്കിയിരുന്നു. ഗദകളും പൈറോ തോക്കുകളുമായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന നേതാവിനെ ചിത്രങ്ങളില്‍ കാണാം. നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് ആഘോഷത്തിന് എത്തിയത്.

തെലങ്കാന എസ്‌സി /എസ്ടി കമ്മീഷന്റെ അധ്യക്ഷനായിരുന്നു ഡോ. ശ്രീനിവാസ്. ഡിസംബറില്‍ തെലങ്കാന സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now