പ്രണയം എതിർത്തു, സഹോദരനെ കൊന്ന് വെട്ടിനുറുക്കി പലസ്ഥലങ്ങളിൽ തള്ളി, നടിയും കാമുകനും അറസ്റ്റിൽ 

കഴിഞ്ഞ ദിവസമാണ് രാകേഷ് കത്‌വെയുടെ തല ധാർവാഡിനു സമീപം വനത്തിൽ നിന്നു കണ്ടെത്തിയത്

ഷനായ കത്‌വെ/ ഫേസ്ബുക്ക്
Last Updated :20 January 2024, 8:43 am IST

ബാം​ഗളൂർ; പ്രണയത്തിന് തടസം നിന്നതിന് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ  (24) അറസ്റ്റിൽ. ഷനായയും കാമുകൻ നിയാസഹമ്മദ് കാട്ടിഗറും മൂന്ന് സുഹൃത്തുക്കളും ചേർന്ന് 32 കാരനായ രാകേഷ് കത്‌വെയെ കൊന്ന് ശരീരം വെട്ടിമുറിച്ച് വിവിധ ഭാ​ഗങ്ങളിൽ തള്ളുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായി. 

കഴിഞ്ഞ ദിവസമാണ് രാകേഷ് കത്‌വെയുടെ തല ധാർവാഡിനു സമീപം വനത്തിൽ നിന്നു കണ്ടെത്തിയത്. ബാക്കി ശരീര ഭാ​ഗങ്ങൾ ​ഗഡ​ഗ് റോഡിൽ നിന്നും ഹുബ്ബള്ളിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ രാകേഷിന്റെ സ്വന്തം സഹോദരിയായ ഷനായയ്ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

ഷനായയും നിയാസഹമ്മദുമായുള്ള ബന്ധം രാകേഷ് എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്. ഏപ്രില്‍ 9ന് ഷനായ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഷനായ ഹുബ്ബള്ളിയില്‍ എത്തിയിരുന്നു. ഇതേ ദിവസമാണ് ഇവരുടെ വീട്ടില്‍ വച്ച് കൊല നടന്നത്. രാകേഷിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം അടുത്ത ദിവസം നിയാസഹമ്മദും സുഹൃത്തുക്കളും കൂടി ശരീരം വെട്ടി നുറുക്കി. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ മൃതദേഹം തള്ളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now