
മോറട്ടോറിയം കാലാവധി നീട്ടില്ല ; പലിശ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി
പലിശ പൂര്‍ണമായും എഴുതി തള്ളാനാകില്ല. പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും കോടതി വ്യക്തമാക്കി

ന്യൂഡല്‍ഹി : ബാങ്ക് വായ്പകള്‍ക്കുള്ള മോറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പലിശ ഒഴിവാക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. അതേസമയം മോറട്ടോറിയം കാലത്തെ പിഴപ്പലിശ പാടില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്കാന് കഴിയില്ലെന്നും ജസ്റ്റിസ് എം ആര് ഷാ വിധിയില്‍ പറഞ്ഞു.
പലിശ പൂര്‍ണമായും എഴുതി തള്ളാനാകില്ല. പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം മോറട്ടോറിയം കാലത്ത് പലിശയ്ക്ക് മേല്‍ പലിശ ( പിഴപ്പലിശ) ഈടാക്കിയത് ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. അത്തരത്തില്‍ ഏതെങ്കിലും ബാങ്കുകള്‍ പലിശയ്ക്ക് മുകളില്‍ പലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍, ബാങ്കുകള്‍ വായ്പ എടുത്തവര്‍ക്ക് പണം തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ബാങ്കുകളുടെ മുഴുവന്‍ പലിശയും ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരും ആര്‍ബിഐയുമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലും സാമ്പത്തിക പദ്ധതികളിലും കോടതി ഇടപെട്ടാല്‍ അത് സാമ്പത്തിക മേഖലയെത്തന്നെ ബാധിക്കും. അതിനാല്‍ അത്തരം നടപടികളില്‍ നിന്നും കോടതികള്‍ മാറി നില്‍ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
