14 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമം; പങ്കാളിയുടെ ലൈം​ഗികാവയവം ചെത്തിക്കളഞ്ഞ് അമ്മ

36കാരിയായ അമ്മ മദ്യപാനിയായ ഭർത്താവിൽ നിന്നു മാറി രണ്ട് വർഷമായി 32കാരനൊപ്പം താമസിക്കുകയാണ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST

ലഖ്നൗ: 14 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പങ്കാളിയുടെ ലൈം​ഗികാവയവും ചെത്തിക്കളഞ്ഞ് വീട്ടമ്മ. ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിലാണ് സംഭവം. പരിക്കേറ്റ 32കാരന്റെ നില ​ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

36കാരിയായ അമ്മ മദ്യപാനിയായ ഭർത്താവിൽ നിന്നു മാറി രണ്ട് വർഷമായി 32കാരനൊപ്പം താമസിക്കുകയാണ്. മഹേവ്‌ഗഞ്ച് മേഖലയിലാണ് ഇവർ കഴിയുന്നത്. 

‘സംഭവം നടക്കുമ്പോൾ പാടത്തു പണിയെടുക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് വീട്ടിൽ വന്ന് അയാളെ കൈയോടെ പിടികൂടാനായി. മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ എന്നെയും ആക്രമിച്ചു. ഇതേത്തുടർന്ന് അടുക്കളയിൽ നിന്നു കത്തിയെടുത്തുകൊണ്ടു വന്നാണ് കൃത്യം നടത്തിയത്. അയാളെ പാഠംപഠിപ്പിക്കാനാണ് ലൈംഗികാവയവം ചെത്തിക്കളഞ്ഞത്. ചെയ്തതിൽ യാതൊരു ഖേദവും തോന്നുന്നില്ല’ – അമ്മ വ്യക്തമാക്കി.

പരിക്കേറ്റ 32കാരനെതിരെ പോക്സോ, ഐപിസി 376 വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. ​ഗുരുതരാവസ്ഥയിലായതിനാൽ ഇയാളെ ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now