
സുരേഷ് ഗോപിക്കും ജോർജ് കുര്യനും ആദ്യ ദിനം; മോദി മന്ത്രിസഭയിലെ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും
മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസങ്ങൾ ഉണ്ടാകരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ഓഫീസുകളിലെത്തി ചുമതലയേൽക്കും. തുടർച്ചയും സ്ഥിരതയും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോട് നിർദേശിച്ചു. മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസങ്ങൾ ഉണ്ടാകരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും.
രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും, എസ്. ജയ്ശങ്കർ വിദേശകാര്യ മന്ത്രിയായും നിതിൻ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായും തുടരും. സുരേഷ് ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിക്ക് പെട്രോളിയം, ടൂറിസം വകുപ്പുകളാണ് ലഭിച്ചത്. ജോർജ് കുര്യന് മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന്. കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മറ്റ് മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

Related News


'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

ന്യൂഡല്‍ഹി പ്രഖ്യാപനത്തിന്റെ അംഗീകാരം ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെ തെളിവ്: പ്രധാനമന്ത്രി

