
'സ്ത്രീകളുടെ അക്കൗണ്ടില്‍ ഓരോ ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം കിട്ടും'; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയയാണ് ഈ വാഗ്ദാനം മുന്നോട്ടു വെച്ചത്

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ ഓരോ ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്. ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം രൂപ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ രത്ലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയയാണ് ഈ വാഗ്ദാനം മുന്നോട്ടു വെച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്ന പ്രകാരം രാജ്യത്തെ എല്ലാ വീട്ടിലെ സ്ത്രീകളുടേയും അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്നാണ് ഭൂരിയ പറഞ്ഞത്. സെയ് ലാനയില്‍ കോണ്‍ഗ്രസിന്റെ റാലിയിലായിരുന്നു ഭൂരിയയുടെ പ്രസംഗം. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിത്തു പടാനി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
അഞ്ചു തവണ പാര്‍ലമെന്റെ അംഗമായ നേതാവാണ് കാന്തിലാല്‍ ഭൂരിയ. രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. അതേസമയം കാന്തിലാല്‍ ഭൂരിയയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് മായാ നരോലിയ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍




