
മകനുമായി ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി; മൂന്ന് വയസുകാരന് മരിച്ചു
ഗുരുതരമായി പരിക്കേറ്റ 30 വയസുകാരന് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുംബൈ: മൂന്നുവയസുകാരനായ മകനുമായി അച്ഛന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ മൂന്ന് വയസുകാരന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ 30 വയസുകാരന് ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈയിലെ നലോസപാരയിലാണ് സംഭവം.
രാജു വഗേല എന്നയാളാണ് മുന്നുവയസുകാരനുമായി ട്രെയിനിന് മുന്നില്‍ ചാടിയത്. ഇയാള്‍ നേരത്തെ തന്നെ നലസോപാര റെയില്‍വെസ്റ്റേഷനില്‍ എത്തിയിരുന്നു. ചര്‍ച്ച്ഗേറ്റിലേക്ക് പോകുന്ന ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍, വഗേല കുറച്ച് ദൂരത്തേക്ക് തെറിച്ചുവീണു, മകന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രെയിന്‍ ഡ്രൈവറാണ് സംഭവം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജു തൊഴില്‍ രഹിതനാണെന്നും ഒരു വര്‍ഷത്തിലേറെയായി ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണെന്നും കണ്ടെത്തി.
തൊഴിലില്ലായ്മ കാരണം തന്റെ കുട്ടിക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ ചെയ്യാന്‍ ഇദ്ദേഹത്തിന് പ്രേരണയായതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം



