വിവാഹവസ്ത്രം ധരിച്ച് വരാന്‍ ആവശ്യപ്പെട്ടു; ക്ലിനിക്കില്‍ 'ബാധ ഒഴിപ്പിക്കല്‍'; 25കാരിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു

ചികിത്സയ്‌ക്കെത്തിയ വിവാഹിതയായ കുട്ടികളില്ലാത്ത 25കാരിയെ ആയുര്‍വേദ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator

രാജ്‌കോട്ട്: ചികിത്സയ്‌ക്കെത്തിയ വിവാഹിതയായ കുട്ടികളില്ലാത്ത 25കാരിയെ ആയുര്‍വേദ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ കോദിനാറിലാണ് സംഭവം. 

പതിനെട്ടുദിവസം മുന്‍പാണ് യുവതിയെ ഭര്‍ത്താവിന്റെ അമ്മ ആദ്യമായി ആയുര്‍വേദ ഡോക്ടര്‍ ഹരി സോളങ്കിയുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയത്. മരുന്നുകള്‍ കൊടുത്ത ഡോക്ടര്‍ യുവതിയുടെ മേല്‍ ആരോ മന്ത്രവാദം ചെയ്തിട്ടുണ്ടെന്ന് പറയുകയും ചെയ്തു. 'ബാധ' താന്‍ ഒഴിപ്പിക്കാമെന്ന് ഡോക്ടര്‍ വാഗ്ദാനം നല്‍കുകയും ചെയ്തു.

യുവതിയ്ക്ക് നല്‍കിയ മരുന്ന് തീര്‍ന്നപ്പോള്‍ ഡോക്ടര്‍ ഇവരോട് 'ബാധ ഒഴിപ്പിക്കാനായി' ക്ലിനിക്കിലേക്ക് വരാന്‍ ആവശ്യപ്പട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതി അമ്മയ്‌ക്കൊപ്പം ക്ലിനിക്കില്‍ എത്തി. വിവാഹവസ്ത്രം ധരിച്ച് വരണമെന്നും ഡോക്ടര്‍ യുവതിയോട് ആവശ്യപ്പട്ടിരുന്നു. ചടങ്ങിന് ശേഷം യുവതി വസ്ത്രം മാറുന്നതിനിടെ ഡോക്ടര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിന് പിന്നാലെ യുവതി വിവരം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ അറസ്റ്റ്  ചെയ്തിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now