ബില്ലുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ രാജിവെക്കണമെന്ന്  മമത ബാനര്‍ജി

Last Updated :20 January 2024, 8:34 am IST

News Now


കൊല്‍ക്കത്ത : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകസംഘടനകള്‍ നാളെ നടത്താന്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ബന്ദ് നടത്തുന്നത് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് എംപി പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാവിധ പിന്തുണയും നല്‍കുന്നതായും സൗഗത റോയ് വ്യക്തമാക്കി. കര്‍ഷക ദ്രോഹപരമായ മൂന്നു നയങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആവശ്യപ്പെട്ടു. 

ബില്ലുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ രാജിവെക്കണമെന്നും വെസ്റ്റ് മിഡ്‌നാപൂരില്‍ റാലിയില്‍ സംസാരിക്കവെ മമത പറഞ്ഞു. പുറത്തു നിന്നും ഒരുത്തനെയും ബംഗാളിനെ നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്നും, ബിജെപിയെ പരാമര്‍ശിച്ച് മമത വ്യക്തമാക്കി. 

അതേസമയം കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. സമാജ് വാദി പാര്‍ട്ടിക്ക് പുറമെ, ബിഎസ്പി, ഡിഎംകെ പാര്‍ട്ടികളാണ് ബന്ദിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. തമിഴ്‌നാട്ടിലെ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആരോപിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates