എട്ടു പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

house collapsed
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം വീടുകൾ തകർന്ന് വീണുSource by : എഎൻഐ
Last Updated :6 August 2024, 9:04 am IST

News Now

വാരാണസി: ഉത്തർ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം കനത്ത മഴയെത്തുടർന്ന് രണ്ട് വീടുകൾ തകർന്ന് വീണു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. എട്ടു പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തുള്ള കബീർ ചൗര ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കനത്ത മഴയെത്തുടർന്ന് കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. നിലവിൽ അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പൊലീസ്, എൻഡിആർഎഫ്, ഡോക്ടർമാർ, ഡോ​ഗ് സ്ക്വാഡ് എന്നിവർ ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നാണ് ഈ വീടുകൾ സ്ഥിതി ചെയ്തിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates