സുപ്രീംകോടതിയിലേക്ക് രണ്ടു പുതിയ ജഡ്ജിമാര്‍ കൂടി; ഒഴിവുകളെല്ലാം നികത്തി

രണ്ടു ജഡ്ജിമാരെക്കൂടി നിയമിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി

ജസ്റ്റിസ് രാജേഷ് ബിന്ദാല്‍, ജസ്റ്റിസ് അരവിന്ദ് കുമാര്‍/ ട്വിറ്റര്‍
Last Updated :20 January 2024, 9:16 am IST

ന്യൂഡല്‍ഹി; രണ്ടു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ കൂടി സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെയാണ് നിയമിച്ചത്. 

ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സുപ്രീംകോടതി കൊളിജീയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അം​ഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ പൂര്‍ണമായി നികത്തി.

രണ്ടു ജഡ്ജിമാരെക്കൂടി നിയമിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി. ജനുവരി 31 നാണ് ജസ്റ്റിസ് ബനിദാലിനെയും അരവിന്ദ് കുമാറിനെയും നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. കഴിഞ്ഞയാഴ്ച അഞ്ചു പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now