News Now
ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം

20 രൂപയ്ക്ക് ഫ്ളേവേഡ് മില്ക്ക്; പാല് വിപണിയിലും പിടിമുറുക്കാന് അംബാനി, 'ജോയ് ലാന്ഡ്' മില്മയ്ക്ക് ഭീഷണിയാകുമോ?

പട്ന: ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ സിനിമ സ്റ്റൈലിൽ തുരത്തിയോടിച്ച വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദന പെരുമഴ. ബിഹാറിലെ ഹജിപൂരിലാണ് സംഭവം. ഹജിപൂർ ബാങ്കിന് സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട വനിത പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ജൂഹി കുമാരിയും ശാന്തി കുമാറും.
ബാങ്ക് തുറന്ന സമയം ജീവനക്കാരാണെന്ന് പറഞ്ഞ് ബാങ്കിൽ പ്രവേശിക്കാൻ ശ്രമിച്ച മൂന്നംഗ സംഘത്തോട് ഐഡി കാണിക്കാൻ പറഞ്ഞപ്പോൾ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താൻ തുടങ്ങി. പിന്നെ ഒന്നും ചിന്തിച്ചില്ല ജൂഹിയും ശാന്തിയും സംഘവുമായി മല്ലിട്ടു. പിടിക്കപ്പെടുമെന്നായപ്പോൾ സംഘം ഇറങ്ങി ഓടി. ഇരുവരും സ്വന്തം ജീവൻ പണയം വെച്ച് നടത്തിയ ചെറുത്തുനിൽപ്പിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
महिला सिपाहॠà¤à¥ à¤à¤¾à¤à¤¬à¤¾à¤à¥, बà¥à¤à¤ लà¥à¤à¤¨à¥ à¤à¤ à¤à¤ªà¤°à¤¾à¤§à¤¿à¤¯à¥à¤ सॠà¤à¤¿à¤¡à¤¼à¥,à¤à¤¾à¤¯à¤² हà¥à¤ लà¥à¤à¤¿à¤¨ à¤à¤à¤¦à¤° नहà¥à¤ à¤à¤¨à¥ दिया बिहार à¤à¥ हाà¤à¥à¤ªà¥à¤° मà¥à¤ दॠसिपाहियà¥à¤ नॠबà¥à¤à¤ लà¥à¤à¤¨à¥ सॠबà¤à¤¾ लिया.महिला सिपाहॠनॠà¤à¤ªà¤¨à¥ à¤à¤¾à¤¨ पर à¤à¥à¤²à¤à¤° बà¥à¤à¤ लà¥à¤à¤¨à¥ à¤à¤ लà¥à¤à¥à¤°à¥à¤ सॠलà¥à¤¹à¤¾ लिया à¤à¤° à¤à¤¸à¥ बà¥à¤à¤ à¤à¥ à¤à¤à¤¦à¤° नहà¥à¤ à¤à¤¨à¥ दिया #bihar #hajipur #crime pic.twitter.com/JkLyaDRJmf
â à¤à¥à¤£à¤¾ NAND धà¥à¤¯à¤¾à¤¨à¥ JOURNALIST (@DhyaniGuna) January 19, 2023
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓം പ്രകാശ് വനിത പൊലീസ് ഉദ്യോഗസ്ഥരുടെ ധീരതയെ അഭിനന്ദിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



