
14 മണിക്കൂര്‍ പിന്നിട്ടു, പ്രാര്‍ഥനയോടെ നാട്; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരിയെ രക്ഷിക്കാന്‍ ഊര്‍ജ്ജിത ശ്രമം- വിഡിയോ
രാജസ്ഥാനില്‍ കളിക്കുന്നതിനിടെ രണ്ടുവയസുകാരി കുഴല്‍ക്കിണറില്‍ വീണു

ജയ്പൂര്‍: രാജസ്ഥാനില്‍ കളിക്കുന്നതിനിടെ രണ്ടുവയസുകാരി കുഴല്‍ക്കിണറില്‍ വീണു. 35 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്ന കുട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുകയാണ്.
ദൗസ ജില്ലയിലെ ബാന്‍ഡികുയി മേഖലയില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. ദൗസ ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍, എസ്പി രഞ്ജിത ശര്‍മ്മ, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രാദേശിക ഭരണകൂടം എന്നിവരുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
#WATCH | Rajasthan | A 2.5-year-old girl has fallen into a borewell in Dausa's Jodhpura village. An operation to rescue her is underway. The condition of the girl is stable. https://t.co/L3phexKeea pic.twitter.com/107IImEv9G
— ANI MP/CG/Rajasthan (@ANI_MP_CG_RJ) September 18, 2024
കുട്ടിയുടെ ചലനവും അവസ്ഥയും കാമറകളിലൂടെ അറിയാന്‍ ശ്രമിക്കുന്നതായും കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ പരീക്ഷിച്ചുവരുന്നതായും ദൗസ എസ്പി രഞ്ജിത് ശര്‍മ്മ പറഞ്ഞു. കുട്ടിയെ എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുട്ടിക്ക് ഓക്സിജന്‍ എത്തിക്കാന്‍ മെഡിക്കല്‍ സംഘവും എത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍ പറഞ്ഞു.
കുഴല്‍ക്കിണറില്‍ വീണിട്ട് മണിക്കൂറുകള്‍ പിന്നിട്ട പശ്ചാത്തലത്തില്‍ കുട്ടിക്ക് ഭക്ഷണം നല്‍കാനും ശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതരുടെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?




