മാലയിടുന്നതിനിടെ വരന്റ മുഖത്ത്‌ ചെരുപ്പ് ഈരി അടിച്ച് അമ്മ; വീഡിയോ വൈറല്‍

വിവാഹപ്പന്തലില്‍ കയറി ചെരുപ്പൂരി വരന്റെ മുഖത്തടിക്കുന്ന അമ്മയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

വിവാഹവേദിയില്‍ വച്ച് വരന്റെ മുഖത്തടിക്കുന്ന അമ്മ
Last Updated :20 January 2024, 8:46 am IST
Edited by :migrator

ഹാമിര്‍പ്പൂര്‍: ഓരോ ദമ്പതികളുടെയും ജീവിതത്തിലെ മനോഹരമായ ദിവസമാണ് വിവാഹദിനം. അതിന്റെ ഓരോ നിമിഷവും ആസ്വദിക്കാന്‍ ആഗ്രഹിക്കാറുണ്ടെങ്കിലും ചിലപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ഹാമിര്‍പ്പൂരില്‍ ഉണ്ടായത്. വിവാഹപ്പന്തലില്‍ കയറി ചെരുപ്പൂരി വരന്റെ മുഖത്തടിക്കുന്ന അമ്മയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

വധുവരന്‍മാര്‍ വരണമാല്യം കൈമാറുന്നതിനിടെ ഫോട്ടോ ഗ്രാഫറെ തള്ളിമാറ്റിയാണ് അമ്മ വിവാഹവേദിയിലേക്ക് കയറുന്നത്. അതിന് ശേഷം കാലില്‍ നിന്ന് ചെരൂപ്പുരി മകന്റെ മുഖത്ത് അടിക്കുകയാണ്. അതിനിടെ മഞ്ഞ ടീഷര്‍ട്ട് ധരിച്ച ഒരാള്‍ അവരെ അവിടെനിന്ന് താഴേക്ക് വലിച്ചിടുന്നതും വീഡിയോയില്‍ കാണാം. 

ഉത്തര്‍പ്രദേശിലെ ഹാമിര്‍പ്പൂര്‍ ജില്ലയിലെ ഒരു ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഇതരജാതിയില്‍പ്പെട്ടയുവതിയെ മകന്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് അമ്മ മുഖത്ത് ചെരൂപ്പൂരി അടിച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കോടതിയുട അനുമതിയോടെയാണ് ഇയാള്‍ യുവതിയെ വിവാഹം കഴിച്ചത്. അതിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് വിവാഹാഘോഷം നടത്തുകയായിരുന്നു. ജൂലായ് മൂന്നിന് നടന്ന ചടങ്ങില്‍ വരന്റെ വീട്ടുകാരെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍ ചടങ്ങില്‍ അമ്മ എത്തുകയായിരുന്നു. അവസാനം അവിടെ കൂടിയ ആളുകള്‍ അമ്മയെ അനുനയിപ്പിച്ച് വീട്ടിലേക്ക് അയക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now