കിടക്കയില്‍ മൂത്രമൊഴിച്ചു; മൂന്നുവയസുകാരനെ അടിച്ചുകൊന്നു; മൃതദേഹവുമായി അച്ഛന്‍ നാടുവിട്ടു; അറസ്റ്റ്

കിടക്കയില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

ലക്‌നൗ: കിടക്കയില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. കുട്ടിയെ അടിച്ചുകൊന്ന വിവരം അമ്മയും അമ്മാവനും പൊലീസില്‍ അറിയിച്ചതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ഇയാള്‍ ഹാമിര്‍പൂരിലേക്ക് പോയിരുന്നു. അവിടെ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കാന്‍പൂര്‍ പൊലീസിന് കൈമാറി.

കുട്ടിയുടെ അച്ഛന്‍ ഇഷ്ടികച്ചൂളയിലെ തൊഴിലാളിയാണ്. കുട്ടിയെ കൊലപ്പെടുത്തിയ വിവരം മറ്റാരോടും പറയരുതെന്നും കരയരുതെന്നും ഇയാള്‍ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും കാന്‍പൂര്‍ റൂറല്‍ എസ്പി ബ്രിജേഷ് കുമാര്‍ പറഞ്ഞു. പൊലീസില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടിയുടെ മൃതദേഹവുമായി കടന്നുകളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പിതാവിനൊപ്പമായിരുന്നു കുട്ടി ഉറങ്ങിയത്. കിടക്കയില്‍ മൂത്രമൊഴിച്ചത് ഇയാളെ പ്രകോപിതനാക്കി. ഇക്കാരണത്താല്‍ കുട്ടിയെ നിഷ്‌കരുണം തല്ലുകയും ചെയ്തു. അമ്മയും മറ്റ് കുട്ടികളും കുട്ടിയെ തല്ലരുതെന്ന് കേണപേക്ഷിച്ചിട്ടും ഇയാള്‍ കേട്ടില്ല. മരിക്കുന്നതുവരെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ഇയാള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now