മകള്‍ക്ക് അച്ഛന്റെ വിവാഹസമ്മാനം ബുള്‍ഡോസര്‍; കാരണം ഇതാണ്

വിരമിച്ച സൈനികന്‍ പരശുറാം പ്രജാപതിയാണ് തന്റെ മകള്‍ നേഹയ്ക്ക് വിവാഹദിനത്തില്‍ ബുള്‍ഡോസര്‍ സമ്മാനിച്ചത്.

മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കിയ ജെസിബി
Last Updated :20 January 2024, 9:10 am IST
Edited by :migrator

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വധുവരന്‍മാര്‍ക്ക് അച്ഛന്‍ വിവാഹസമ്മാനമായി നല്‍കിയത് ബുള്‍ഡോസര്‍. വിരമിച്ച സൈനികന്‍ പരശുറാം പ്രജാപതിയാണ് തന്റെ മകള്‍ നേഹയ്ക്ക് വിവാഹദിനത്തില്‍ ബുള്‍ഡോസര്‍ സമ്മാനിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

സൗങ്കര്‍ സ്വദേശിയായ മരുമകന്‍  യോഗേന്ദ്ര നേവി ഉദ്യോഗസ്ഥനാണ്. നവദമ്പതികള്‍ക്ക് ആഡംബര കാറിന് പകരം ജെസിബി നല്‍കിയതിന് പിന്നിലെ കാരണം ചോദിച്ചപ്പോള്‍, മകള്‍ യുപിഎസ്സിക്ക് തയ്യാറെടുക്കുകയാണെന്നും പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പണം സമ്പാദിക്കാമെന്നുമാണ് പിതാവ് പറയുന്നത്. 

മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് അച്ഛന്‍ ഇത് ചെയ്തതെന്ന് മരുമകന്‍ യോഗേന്ദ്ര പറഞ്ഞു. ഡിസംബര്‍ 15ന് യുപിയിലെ ഹാമിര്‍പൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now