ഓരോ തവണയും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടത് ഡോക്ടര്‍മാരെയും അമ്പരപ്പിച്ചു.

UP man survives five snake bites in 45 days, doctors astonished
45 ദിവസത്തിനിടെ യുവാവിന് പാമ്പുകടിയേറ്റത് 5തവണ Source by : പ്രതീകാത്മക ചിത്രം
Last Updated :2 July 2024, 4:17 pm IST

News Now

ലഖ്‌നൗ: 45 ദിവസത്തിനിടെ യുവാവിന് പാമ്പുകടിയേറ്റത് അഞ്ച് തവണ. ഓരോ തവണയും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടത് ഡോക്ടര്‍മാരെയും അമ്പരപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലാണ് സംഭവം. പാമ്പ് കടി ഒഴിവാക്കാനായി വീട് മാറി നിന്നിട്ടും യുവാവിന് പാമ്പുകടിയേല്‍ക്കുന്നത് തുടര്‍ന്നു.

ജൂണ്‍ രണ്ടിന് രാത്രി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനിടെയാണ് വികാസ് ദുബെയെ ആദ്യം പാമ്പ് കടിച്ചത്. ഉടന്‍ തന്നെ വീട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. രണ്ടുദിവസത്തെ ചികിത്സയ്ക്ക് ശേഷം യുവാവ് വീട്ടില്‍ മടങ്ങിയെത്തി. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ജൂണ്‍ പത്തിന് യുവാവിന് പാമ്പു കടിയേറ്റു. നേരത്തെ കാണിച്ച അതേ ആശുപത്രിയില്‍ തന്നെ ചികിത്സ തേടി. രണ്ടാം തവണയും പാമ്പ് കടിയേറ്റതോടെ യുവാവ് ജാഗ്രത പുലര്‍ത്താന്‍ തുടങ്ങി.

ഏഴ് ദിവസത്തിന് ശേഷം വീട്ടില്‍ നിന്ന് ദുബെയ്ക്ക് വീണ്ടും പാമ്പുകടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി. തുടര്‍ച്ചയായി യുവാവിന് പാമ്പുകടിയേറ്റതോടെ വീട്ടുകാരും ഭയക്കാന്‍ തുടങ്ങി. വീണ്ടും അതേ ആശുപത്രിയിലെ ചികിത്സയില്‍ യുവാവ് രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്ക് ശേഷം നാലാം തവണയും ദുബെയ്ക്ക് പാമ്പുകടിയേറ്റു. ഇത്തവണയും രക്ഷപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാമ്പുകടി തുടര്‍ന്നതോടെ ബന്ധുക്കളും ഡോക്ടര്‍മാരും ദുബെയോട് കുറച്ച് ദിവസത്തേക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അവരുടെ നിര്‍ദേശപ്രകാരം ഫത്തേപുരിലെ അമ്മായിയുടെ വീട്ടിലേക്ക് മാറി. എന്നാല്‍ ദുബെയ്ക്ക് അവിടെയും രക്ഷയുണ്ടായില്ല. അഞ്ചാം തവണയും പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത് വിചിത്രമാണെന്നാണ് ഡോക്ടര്‍ പറയുന്നത്. ചികിത്സയില്‍ തുടരുന്ന ദുബെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates