
സ്ത്രീകളുടെ കുളിമുറിക്ക് മുകളില്‍ സിസിടിവി; ഡിസ്‌പ്ലേ പൂജാരിയുടെ മൊബൈല്‍ ഫോണില്‍; കേസ്
ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ കുളിച്ചുകയറിയ ശേഷം കുളിമുറിയില്‍ നിന്ന് വസ്ത്രം മാറിയ ശേഷമാണ് ദര്‍ശനം നടത്തുക. സ്ത്രീകള്‍ വസ്ത്രം മാറുന്ന ഭാഗത്തേക്ക് ഫോക്കസ് ചെയ്ത നിലയിലായിരുന്നു ക്യാമറ

ഗാസിയബാദ്: സ്ത്രീകളുടെ കുളിമുറിയില്‍ ക്യാമറ വച്ച പൂജാരിക്കെതിരെ പൊലീസ് കേസ് എടുത്തു. ഉത്തര്‍പ്രദേശിലെ മുറാദ് നഗറിലെ ഗംഗാനദിക്കരയിലുള്ള ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് കേസ്. നദിയില്‍ കുളിച്ചു കറിയ ശേഷമാണ് ആളുകള്‍ പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തിലെത്തുക.
മെയ് 21 ന് മകളോടൊപ്പം ക്ഷേത്രദര്‍ശനത്തിനായി എത്തിയപ്പോഴാണ് കുളിമുറിക്ക് മുകളിലായി സിസിടിവി ക്യാമറ ശ്രദ്ധില്‍പ്പെട്ടത്. ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ കുളിച്ചുകയറിയ ശേഷം കുളിമുറിയില്‍ നിന്ന് വസ്ത്രം മാറിയ ശേഷമാണ് ദര്‍ശനം നടത്തുക. സ്ത്രീകള്‍ വസ്ത്രം മാറുന്ന ഭാഗത്തേക്ക് ഫോക്കസ് ചെയ്ത നിലയിലായിരുന്നു ക്യാമറയെന്ന് പൊലീസ് പറഞ്ഞു. സിസിടിവിയുടെ ഡിസ്‌പ്ലേ പൂജാരിയുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായു പൊലീസ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്യാമറ ശ്രദ്ധയില്‍പ്പെട്ട യുവതി പൂജാരിയെ അറിയിക്കുകയും ഇതേക്കുറിച്ച് കൂടുതല്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ ക്യാമറയെ കുറിച്ച് മറ്റ് ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പൂജാരി യുവതിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് യുവതി മുറാദ്‌നഗര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്‌ഐഐര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അറസ്റ്റ് ചെയ്യാന്‍ ക്ഷേത്രത്തിലെത്തിയപ്പോഴെക്കും പൂജാരി അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെ വിവിധവകുപ്പുകള്‍ പ്രകാരം പൂജാരിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ തൊടണ്ട! പിടിക്കപ്പെട്ടാല്‍ വന്‍പിഴ

