വയനാട് പുനരധിവാസം; 10 കോടി രൂപ അനുവദിച്ച് യുപി സര്‍ക്കാര്‍

വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് കുറിപ്പില്‍ വ്യക്തമാക്കി

UP sanctions Rs 10 cr for relief and rehabilitation in Wayanad
യോഗി ആദിത്യനാഥ് Source by : ഫയല്‍ ചിത്രം
Last Updated :26 August 2024, 8:41 pm IST

തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.

വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് കുറിപ്പില്‍ വ്യക്തമാക്കി. ഔദ്യോഗിക കത്തിലൂടെയാണ് യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ തന്റെ സര്‍ക്കാരും സംസ്ഥാനത്തെ ജനങ്ങളും കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും യോഗി ആദിത്യനാഥ് കത്തില്‍ പറഞ്ഞു. വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗി ആദിത്യനാഥിനോട് സഹായം അഭ്യര്‍ഥിച്ചിരുന്നതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now