
ആംബുലന്‍സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, നിലവിളിച്ചപ്പോള്‍ ഓക്സിജന്‍ സപ്പോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ റോഡില്‍ ഇറക്കിവിട്ടു; മരണം
ഉത്തര്‍പ്രദേശില്‍ രോഗബാധിതനായ ഭര്‍ത്താവിനെയും കൊണ്ട് ആംബുലന്‍സില്‍ വീട്ടിലേക്ക് പോകുമ്പോള്‍ യുവതിക്ക് നേരെ ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രോഗബാധിതനായ ഭര്‍ത്താവിനെയും കൊണ്ട് ആംബുലന്‍സില്‍ വീട്ടിലേക്ക് പോകുമ്പോള്‍ യുവതിക്ക് നേരെ ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കുപിതനായ ആംബുലന്‍സ് ഡ്രൈവര്‍ യുവതിയെയും ഭര്‍ത്താവിനെയും റോഡില്‍ ഇറക്കി വിട്ടു. ഗുരുതരാവസ്ഥയിലായിരുന്ന ഭര്‍ത്താവിന് നല്‍കിയിരുന്ന ഓക്സിജന്‍ സപ്പോര്‍ട്ട് എടുത്തുമാറ്റിയതോടെ ആരോഗ്യനില വഷളായി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സിദ്ധാര്‍ത്ഥനഗര്‍ ജില്ലയിലാണ് സംഭവം. കുറച്ച് ദിവസമായി അസുഖം ബാധിതനായിരുന്ന ഭര്‍ത്താവ് ഹരീഷിനെ യുവതി അടുത്തുള്ള ബസ്തി മെഡിക്കല്‍ കോളജിലേക്കാണ് ആദ്യം കൊണ്ടുപോയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ഫീസ് അടക്കാന്‍ കഴിയാതെ വന്നതോടെ യുവതി ചികിത്സയ്ക്കായി ഭര്‍ത്താവിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ആംബുലന്‍സില്‍ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആംബുലന്‍സില്‍ വെച്ച് തന്റെയൊപ്പം മുന്നില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുകയും സഹായിയുമായി ചേര്‍ന്ന് ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം ചെറുക്കാനും നിലവിളിക്കാനും തുടങ്ങിയതോടെ കുപിതനായ ഡ്രൈവര്‍ ഭര്‍ത്താവിന്റെ ഓക്സിജന്‍ സപ്പോര്‍ട്ട് ഊരിമാറ്റി. തുടര്‍ന്ന്് തന്നെയും ഭര്‍ത്താവിനെയും ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കി വിട്ടതായും പരാതിയില്‍ പറയുന്നു.
ആംബുലന്‍സ് ഡ്രൈവര്‍ തന്റെ ആഭരണങ്ങളും അപഹരിച്ചു. ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ആരോഗ്യനില വഷളായി. ഉടന്‍ തന്നെ സഹോദരനോട് ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



