
'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്
ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ക്യാമറകള്‍ വഴിയാണ് ഇവരെ കണ്ടെത്തിയതെന്നും അക്രമണങ്ങളില്‍ ഇവരുടെ പങ്കും അന്വേഷിക്കുമെന്നും ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടിനെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ 2873 ക്രിമിനലുകള്‍ എത്തിയതെന്ന് ഡല്‍ഹി പൊലീസ്. ജൂലൈ 20നും 25നും ഇടയിലാണ് ഇവര്‍ എത്തിയതെന്നും ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ക്യാമറകള്‍ വഴിയാണ് ഇവരെ കണ്ടെത്തിയതെന്നും അക്രമണങ്ങളില്‍ ഇവരുടെ പങ്കും അന്വേഷിക്കുമെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.
ജന്തര്‍മന്തറിലെ അക്രമസംഭവങ്ങളുടെ നൂറ് കണക്കിന് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണ്. പ്രതിഷേധക്കാര്‍ നിരവധി തവണ സുരക്ഷാ വലയം ഭേദിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരെ കല്ലെറിയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൡ നിരവധി കേസുകളില്‍ പ്രതിയായ ക്രിമിനലുകളെ കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത 2,873 പേരെ തിരിച്ചറിഞ്ഞതായും ഇതില്‍ 989 പേര് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച പോക്സോ, പീഡനക്കേസ് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
കൊലപാതക കേസുകളില്‍ പ്രതിയായ 101 പേരും കൊലപാതകശ്രമത്തില്‍ പങ്കാളികളായി 62 പേരും കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ട 281 പേരും പീഡനക്കേസുകളില്‍ പ്രതിയയ 61പേരും പോക്സോ കേസില്‍പ്പെട്ട ആറ് പേരും ലൈംഗികആക്രമണത്തില് പ്രതികളായ 25 പേരും ഉള്‍പ്പെടുന്നതായി ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രതികള്‍ പൊതുമുതല്‍ നശിപ്പിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും നിരോധനാജ്ഞ ലംഘിക്കുന്നതുള്പ്പടെയുള്ള നിരവധി കുറ്റകൃത്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നമാണ് പൊലീസ് പറയുന്നത്
Using Facial Scans, Cops Find 2,873 With Criminal Records At Delhi Protest Sites: Sources
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം






