
ഭാര്യ കാമുകന്റെ വീട്ടില്‍; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്; ഗുരുതരാവസ്ഥയില്‍
ഭാര്യയെ പിന്തുടര്‍ന്ന ഭര്‍ത്താവ് രാം ഖിലാവാന്‍, കാമുകന്റെ വീട്ടില്‍ വച്ച് അവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

ലഖ്നൗ: ഭാര്യയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തിയതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ മൂക്ക് കടിച്ചെടുത്ത് യുവാവ്. 25കാരിയുടെ മൂക്ക് ആണ് ഭര്‍ത്താവ് കടിച്ചെടുത്ത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (Domestic Violence )പ്രതി രാം ഖില്‍വാനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം.
യുവതി തന്റെ ഗ്രാമത്തില്‍ താമസിക്കുന്ന കാമുകനെ കാണാന്‍ പോയപ്പോഴാണ് സംഭവം. ഭാര്യയെ പിന്തുടര്‍ന്ന ഭര്‍ത്താവ് രാം ഖിലാവാന്‍, കാമുകന്റെ വീട്ടില്‍ വച്ച് അവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടയില്‍ ഖില്‍വാന്‍ കാമുകന്റെ മുന്നില്‍ വച്ച് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കുടുംബാംഗങ്ങളുമാണ് സംഭവസ്ഥലത്തെത്തി പൊലീസിനെ വിവരം അറിയിച്ചത്. ഹരിയവാന്‍ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റ സ്ത്രീയെ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലേക്കു മാറ്റി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അഡീഷനല്‍ എസ്പി നരേന്ദ്ര കുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

Related News


ലോഡ്ജിലേക്ക് കൂടുതല്‍ പേരെ വിളിച്ചു വരുത്തി, ബിയര്‍ കുപ്പി കുത്തിച്ചാകുമെന്ന് ഭീഷണി മുഴക്കി, പീഡനം ഐസ്ക്രീമില് മയക്കുമരുന്ന് കലര്‍ത്തി; സ്പാ ബലാത്സംഗത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ്
