സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ് ആളൊഴിഞ്ഞ സ്ഥലത്തിരുന്നത് തീ കായുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ ദൃശ്യം
Last Updated :22 January 2024, 7:51 pm IST

News Now

ജയ്പൂര്‍: നായക്കുട്ടിയെ വിസ്‌കി കുടിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാവിന്റെ  നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മൃഗസ്‌നേഹികള്‍. രാജസ്ഥാനിലെ സവായ് മധോപൂരില്‍ നിന്നുള്ള ഷേരു ബോര്‍ഡ എന്ന് സ്വയം പരിചയപ്പെടുത്തുന്ന യുവാണ് പ്ലാസ്റ്റിക് ഗ്ലാസില്‍ നായക്കുട്ടിക്ക് വിസ്‌കി നല്‍കുന്നത്,

സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ് ആളൊഴിഞ്ഞ സ്ഥലത്തിരുന്നത് തീ കായുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവം ശ്രദ്ധയില്‍പ്പെട്ട രാജസ്ഥാന്‍ പൊലീസ് ഹെല്‍പ് ഡെസ്‌ക് വിവരം ലോക്കല്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

നായകള്‍ക്ക് മദ്യം നല്‍കുന്നത് വളരെ അപകടകരമാണ്. ഇത് നായകളില്‍ അലസത, ശ്വാസതടസ്സം, തുടങ്ങി മരണത്തിന് വരെ കാരണമായേക്കാം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി ഉപയോക്താക്കളാണ് യുവാവിന്റെ നടപടിക്കെതിരെ രംഗത്തുവന്നത്. ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും ആവശ്യപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates