കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതമാറ്റം സംഭവിച്ചേക്കാം, പ്രത്യാഘാതങ്ങള്‍ വലുത്; തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ 

കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതമാറ്റം സംഭവിച്ചേക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതമാറ്റം സംഭവിച്ചേക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കുട്ടികളില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗത്തിലും കുട്ടികളെ കാര്യമായി രോഗം ബാധിച്ചിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് കാര്യമായി രോഗം ബാധിക്കാന്‍ പോകുന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

കുട്ടികളിലെ കോവിഡ് രോഗബാധയെ കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കുട്ടികള്‍ പൊതുവേ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണ്. അണുബാധയേറ്റാല്‍ പോലും കുറഞ്ഞത് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നത്. നിലവില്‍ കുട്ടികളില്‍ രോഗബാധ ഗുരുതരമാകാത്തത് ആശ്വാസം നല്‍കുന്നുവെന്നും  കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now