
ദുരന്തനിമിഷം ഇങ്ങനെ; മോര്‍ബി പാലം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഒരുകൂട്ടം ആളുകള്‍ വീഡിയോ പകര്‍ത്തുന്നതിനിടെ പാലം തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യം പുറത്ത്. വിനോദസഞ്ചാരത്തിനെത്തിയ ആളുകളിലാരോ പകര്‍ത്തിയ വീഡിയോ ആണിത്. പാലത്തില്‍ നിന്ന് ഒരുകൂട്ടം ആളുകള്‍ വീഡിയോ പകര്‍ത്തുന്നതിനിടെ പാലം തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.
തൂക്കുപാലത്തില്‍ കയറാവുന്നതിലധികം ആളുകള്‍ കയറിയതിനെ തുടര്‍ന്നാണ് പാലം തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം, തൂക്കുപാലം തകര്‍ന്നു നദിയില്‍ പതിച്ച് മരിച്ചവരുടെ എണ്ണം 141 കടന്നു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. നദിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
Moments before the #MorbiBridgeCollapse tragedy. pic.twitter.com/PIRtRt1vjL
â The New Indian Express (@NewIndianXpress) October 31, 2022
അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറിലേറെ പേരാണു നദിയില്‍ പതിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും


