News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

ന്യൂഡല്ഹി: കേന്ദ്രസര്ക്കാരിന്റെ കാര്ഷിക നിയമങ്ങള്ക്ക് എതിരായുള്ള സമരം അക്രമാസക്തമാകരുത് എന്ന് ഓര്മ്മിപ്പിച്ച് വീണ്ടും കര്ഷക സംഘടന നേതാക്കള് രംഗത്ത്. പ്രക്ഷോഭം സമാധാനപരമല്ലെങ്കില് ജയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്നും അതിനാല് പ്രതിഷേധം സമാധാന പൂര്വമായിരിക്കണമെന്നും ഭാരതീയ കിസാന് യൂണിയന് അധ്യക്ഷന് ബല്ബീര് സിങ് രജേവാള് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. കേന്ദ്ര സര്ക്കാര് കര്ഷകരെ അപകീര്ത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
''പ്രക്ഷോഭം നടക്കുന്നതിനിടെ സര്ക്കാര് ഇന്റര്നെറ്റ് സേവനങ്ങള് വിച്ഛേദിച്ചു. സര്ക്കാര് കര്ഷകരുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്പ്പിക്കാനാണ് ശ്രമിക്കുന്നത്. സമാധനപൂര്വം പ്രതിഷേധിക്കാന് ഞാന് മുഴുവന് കര്ഷകരോടും അഭ്യര്ഥിക്കുകയാണ്. പ്രതിഷേധം സമാധാനപരമല്ലെങ്കില് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിജയിക്കുക.'' -രജേവാള് പറഞ്ഞു.
''സമാധാനപൂര്വമുള്ള പ്രതിഷേധ സമരത്തില് ചേരാനായി ജനങ്ങളോട് ഞാന് അഭ്യര്ഥിക്കുകയാണ്. ആരെങ്കിലും പ്രേരിപ്പിച്ചാല് പോലും വികാരത്തിന് വശപ്പെട്ട് ഒന്നും ചെയ്യരുത്. നമ്മള് യുദ്ധത്തിനല്ല പോകുന്നതെന്ന കാര്യം നമ്മുടെ മനസ്സിലുണ്ടാകണം. ഇത് നമ്മുടെ രാജ്യവും നമ്മുടെ സര്ക്കാറുമാണ്. ''-രജേവാള് കൂട്ടിച്ചേര്ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

