
ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി
കോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നിര്‍ണ്ണായക ഉത്തരവ്.

ന്യൂഡല്‍ഹി:പശ്ചിമ ബാംഗാളിലെ എസ്ഐആര്‍ നടപടികളില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ട്രിബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടുന്നവര്‍ക്ക് വോട്ട് ചെയ്യാമെന്ന് സുപ്രീംകോടതി. അപ്പീല്‍ ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് നിര്‍ദേശം. കോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നിര്‍ണ്ണായക ഉത്തരവ്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടേതാണ് നിര്‍ണായക ഉത്തരവ്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ അപ്പീല്‍ നല്‍കിയവര്‍ക്ക് ഏപ്രില്‍ 23 നും ഏപ്രില്‍ 29 നും നടക്കാനിരിക്കുന്ന രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. ബംഗാളില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്ന ആരോപണമുയരുന്നതിനിടെയാണ് സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.
അപ്പീല്‍ ട്രിബ്യൂണലിന് ഏപ്രില്‍ 23നും ഏപ്രില്‍ 29നും മുമ്പ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിച്ചാല്‍ അനുകൂല ഉത്തരവുകളെ ഒരു സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറപ്പെടുവിച്ച് കൊണ്ട് പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍ അനുകൂല വിധി നേടാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
West Bengal SIR : Supreme Court Allows Excluded Persons To Vote If Appeals Allowed Before April 21/27
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇത് നരനായാട്ട്': കാൻസർ മരുന്നുകൾക്ക് ആശുപത്രികൾ പത്തിരട്ടി വില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍; യുഎഇയില്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് ഇന്ത്യന്‍ എംബസി


