ആരാണ് പതിനെട്ടാം ലോക്‌സഭയുടെ പ്രോടെം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ്?

ഏഴ് തവണ ലോക്‌സഭാ അംഗമായ ഭര്‍തൃഹരി മഹ്താബ് പതിനെട്ടാം ലോക്‌സഭയുടെ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു.

Pro-Tem Speaker of the 18th Lok Sabha, Bhartruhari Mahtab
ഭര്‍തൃഹരി മഹത്താബ് പതിനെട്ടാം ലോക്‌സഭയുടെ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യുന്നുഎക്സ്
Last Updated :24 June 2024, 12:30 pm IST
Edited by :Sujith

ന്യൂഡല്‍ഹി: ഏഴ് തവണ ലോക്‌സഭാ അംഗമായ ഭര്‍തൃഹരി മഹ്താബ് പതിനെട്ടാം ലോക്‌സഭയുടെ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ഒഡീഷയിലെ കട്ടക്കില്‍ നിന്നുള്ള ബിജെപി എംപിയാണ് മഹ്താബ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം, സീനിയര്‍ അംഗമായ കൊടിക്കുന്നില്‍ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ആളായതിനാലാണ് കൊടിക്കുന്നിലിനെ മാറ്റിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ആരാണ് ഭര്‍തൃഹരി മഹത്താബ്?

1957ല്‍ ജനിച്ച മഹ്താബ് ഒഡീഷയുടെ ആദ്യമുഖ്യന്ത്രിയായ ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ബിജെഡി നേതാവായിരുന്ന മഹ്താബ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. സിറ്റിങ് മണ്ഡലമായ കട്ടക്കില്‍ നിന്ന് തന്നെ ജനവിധി തേടിയ മഹ്താബ് ബിജെഡി സ്ഥാനാര്‍ഥിയായ സന്തൃപ്ത് മിശ്രയെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഏഴാം തവണയും ചരിത്രവിജയം നേടിയത്.

66കാരനായ മഹ്താബിന്റെ, കട്ടക്ക് മണ്ഡലത്തില്‍ നിന്നുള്ള ആദ്യവിജയം 1998ലാണ്. ഇത്തവണ ഒഡീഷയില്‍ ബിജെപി നിയമസഭയിലും ലോകസയിലും ഉജ്ജ്വലവിജയമാണ് നേടിയത്. 24 വര്‍ഷം നീണ്ട നവീന്‍ പട്‌നായിക്കിന്റെ ഭരണം അവസാനിപ്പിച്ച് ബിജെപിക്ക് സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിക്കാനും കഴിഞ്ഞു. 21 ലോക്‌സഭാ സീറ്റുകളില്‍ 20 എണ്ണത്തില്‍ വിജയിക്കാനും ബിജെപിക്ക് കഴിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മഹ്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിക്കുശേഷം മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷമായിരിക്കും സംസ്ഥാനങ്ങള്‍ അനുസരിച്ച് എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now