പാളത്തില്‍ തലവെച്ച് യാത്രക്കാരന്, ചീറിയടുത്ത് ട്രെയിന്‍, സാഹസികമായി രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍ (വീഡിയോ)
പശ്ചിമബംഗാളിലെ റെയില്‍വേ സ്റ്റേഷനില്‍ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ റെയില്‍വേ സ്റ്റേഷനില്‍ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കെ സുമതിയാണ് സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൂര്വ് മോദിനിപുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഏതാനുംനാള്‍ മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആര്‍പിഎഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വാര്‍ത്തയായത്.
പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ വരുന്നത് കാത്തുനില്ക്കുന്ന ഒരാള്‍ പെട്ടെന്ന് ട്രാക്കിലേക്കിറങ്ങി തല പാളത്തിനുമേല്‍ വെച്ച് കിടക്കുന്നത് വീഡിയോയില്‍ കാണാം. ട്രെയിന്‍ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.
#RPF Lady Constable K Sumathi fearlessly pulled a person off the track, moments before a speeding train passes by at Purwa Medinipur railway station.
â RPF INDIA (@RPF_INDIA) June 8, 2023
Kudus to her commitment towards #passengersafety.#MissionJeevanRaksha #FearlessProtector pic.twitter.com/yEdrEb48Tg
ഇതുകണ്ട് അപ്പുറത്തെ പ്ലാറ്റ്ഫോമില്‍ നിന്ന കോണ്‍സ്റ്റബിള്‍ കെ സുമതി ട്രാക്കിലേക്ക് ചാടിയിറങ്ങുന്നതും അവിടെ കിടന്നയാളെ വലിച്ചുനീക്കി ട്രാക്കിന് പുറത്തെത്തിക്കുന്നതും വീഡിയോയിലുണ്ട്. പ്ലാറ്റ്ഫോമില്‍ നിന്ന മറ്റ് രണ്ടുപേര്‍ കൂടി ചാടിയിറങ്ങി സുമതിയെ സഹായിക്കുന്നുണ്ട്. തൊട്ടുപിന്നാലെ തന്നെ ട്രെയിന്‍ കടന്നുപോകുന്നതും കാണാം.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
