
ആറുമാസം പ്രായമുള്ള കുഞ്ഞുമായി ആറാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
വീഴ്ചയ്ക്കിടെ കുഞ്ഞ് അമ്മയുടെ കൈയില്‍ നിന്ന് വഴുതി സമീപത്തുണ്ടായിരുന്ന സുരക്ഷാ വേലിയിലേക്കു പതിച്ചത് ആഘാതം ഗണ്യമായി കുറച്ചെന്ന് പൊലീസ് പറയുന്നു.
ഹൈദരാബാദ്: ഹൈദരാബാദില്‍ 37 വയസ്സുള്ള ഐടി ജീവനക്കാരി ആറുമാസം പ്രായമുള്ള കുഞ്ഞുമായി അപാര്ട്മെന്റിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിച്ചു. എന്നാല്‍ അമ്മയുടെ കൈകളിലുണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മിയാപൂര്‍ മേഖലയിലെ റെസിഡന്‍ഷ്യല്‍ അപാര്‍ട്മെന്റ് സമുച്ചയത്തിലായിരുന്നു സംഭവം.
മധ്യപ്രദേശ് സ്വദേശിനിയായ ഇഷ സാഹു എന്ന യുവതിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഏകദേശം 3.45 ഓടെയാണ് സംഭവം. പൊലീസ് നല്കുന്ന വിവരങ്ങളനുസരിച്ച്, ആറുമാസം പ്രായമുള്ള മകള്‍ വാണിയെ കൈയ്യിലെടുത്ത് യുവതി അപാര്ട്മെന്റിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. താഴെ വീണ് ഗുരുതരമായി പരിക്കേറ്റ ഇഷ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചെങ്കിലും കുഞ്ഞ് രക്ഷപ്പെട്ടു.
വീഴ്ചയ്ക്കിടെ കുഞ്ഞ് അമ്മയുടെ കൈയില്‍ നിന്ന് വഴുതി സമീപത്തുണ്ടായിരുന്ന സുരക്ഷാ വേലിയിലേക്കു പതിച്ചത് ആഘാതം ഗണ്യമായി കുറച്ചെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് നിലത്ത് വീണ കുഞ്ഞിനെ പ്രദേശവാസികള്‍ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മരിച്ച ഇഷ സാഹു ഭര്‍ത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പമാണ് ഹൈദരാബാദില്‍ താമസിച്ചിരുന്നത്. വാണിക്ക് എട്ടു വയസ്സുള്ള സഹോദരികൂടെയുണ്ട്. 11 വര്‍ഷം മുന്‍പ് വിവാഹിതയായ ഇഷയും ഭര്‍ത്താവും സ്വകാര്യ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ഫ്ലാറ്റിലുണ്ടായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ഏതാനും മാസങ്ങളായി യുവതി കടുത്ത ഉറക്കക്കുറവും ഉത്കണ്ഠയും പ്രസവാനന്തര മാനസിക വിഷമതകളും അനുഭവിച്ചിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് ശേഷം മാനസിക സമ്മര്‍ദം വര്‍ധിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ സൂചനകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മിയാപൂര്‍ പോലീസ്, കുടുംബാംഗങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴികള്‍ ശേഖരിച്ചുവരികയാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Woman dies after jumping from sixth floor with six-month-old baby; baby miraculously survives
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




