കത്തുന്ന വെയില്‍ കണക്കിലെടുക്കാതെ രണ്ടു വര്‍ഷം കുഴിച്ചു; സ്ത്രീക്ക് ലഭിച്ചത് 2.69 കാരറ്റ് വജ്രം, ഭാഗ്യം വന്ന വഴി

മധ്യപ്രദേശില്‍ ഖനിയില്‍ നിന്ന് വനിതാ തൊഴിലാളി 2.69 കാരറ്റ് വജ്രം കുഴിച്ചെടുത്തു

Woman labourer finds 2.69 carat diamond in Panna
Woman labourer finds 2.69 carat diamond in PannaSource by : IANS
Last Updated :24 June 2025, 5:03 pm IST

ഭോപ്പാല്‍:മധ്യപ്രദേശില്‍ ഖനിയില്‍ നിന്ന് വനിതാ തൊഴിലാളി 2.69 കാരറ്റ് വജ്രം കുഴിച്ചെടുത്തു. പന്ന ജില്ലയില്‍ സാവിത്രി ബായ് സിസോദിയയാണ് വജ്രം കണ്ടെത്തിയത്.

സര്‍ക്കാരില്‍ നിന്ന് ഭൂമി പാട്ടത്തിന് എടുത്ത് ഖനനം ചെയ്യുന്നതിനിടെയാണ് വജ്രം കണ്ടെത്തിയത്. ചൊപ്ര പ്രദേശത്തെ ഖനിയില്‍ വജ്രം കണ്ടെത്താന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സാവിത്രി ബായ് നടത്തിയ അധ്വാനത്തിനാണ് ഫലം കണ്ടത്. കത്തുന്ന വെയിലും പൊടിയും കണക്കിലെടുക്കാതെയാണ് വജ്രം കണ്ടെത്തുമെന്ന ഉറച്ച വിശ്വാസത്തോടെ അവര്‍ അധ്വാനിച്ചത്. തന്റെ കുടുംബത്തെ സാമ്പത്തികമായി കരകയറ്റുന്നതിന് വേണ്ടിയാണ് അവര്‍ അധ്വാനിക്കാന്‍ തയ്യാറായത്.

കല്ല് പരിശോധിച്ച ശേഷം നിയമം അനുസരിച്ച് അത് ലേലത്തില്‍ വെയ്ക്കുമെന്ന് ഡയമണ്ട് ഓഫീസര്‍ അനുപം സിങ് പറഞ്ഞു. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ നിന്ന് സര്‍ക്കാര്‍ റോയല്‍റ്റിയും നികുതിയും കിഴിച്ച ശേഷം ബാക്കി തുക സാവിത്രിയ്ക്ക് കൈമാറുമെന്നും അനുപം സിങ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഖനിത്തൊഴിലാളികള്‍ക്ക് നാമമാത്ര വിലയ്ക്ക് ഭൂമിയുടെ ചെറിയ ഭാഗങ്ങള്‍ പാട്ടത്തിന് നല്‍കാറുണ്ട്.

വജ്രങ്ങള്‍ തേടി ആയിരക്കണക്കിന് ആളുകള്‍ ഭൂമി പാട്ടത്തിന് എടുക്കാറുണ്ട്. പക്ഷേ അവരില്‍ ചുരുക്കംപേര്‍ക്ക് മാത്രമാണ് ഭാഗ്യം ലഭിക്കാറ്. വജ്രത്തിന്റെ കൃത്യമായ മൂല്യം ഇതുവരെ അറിവായിട്ടില്ലെന്ന് പന്ന ഡയമണ്ട് ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന് മുന്‍പ് 2024 നവംബറില്‍ ദിലീപ് മിസ്ട്രി എന്ന തൊഴിലാളി 7.44 കാരറ്റ് വജ്രം കുഴിച്ചെടുത്തിരുന്നു. വെറും മൂന്ന് മാസത്തിനുള്ളില്‍ അദ്ദേഹത്തെ രണ്ടു തവണയാണ് ഭാഗ്യം കടാക്ഷിച്ചത്.

News Now

Summary

Woman labourer finds 2.69 carat diamond in Panna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates