ആന്ധ്രാപ്രദേശില്‍ അമ്മായിയമ്മയുടെ മുഖത്ത് 25കാരി തിളച്ച എണ്ണ ഒഴിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST

News Now

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അമ്മായിയമ്മയുടെ മുഖത്ത് 25കാരി തിളച്ച എണ്ണ ഒഴിച്ചു. മുഖത്തും കയ്യിലും പൊള്ളലേറ്റ 55കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 ശതമാനം പൊള്ളലേറ്റ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കൃഷ്ണ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സര്‍ക്കാരിന്റെ ധനസഹായം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണം. ധനസഹായ പദ്ധതി അനുസരിച്ച് 18000 രൂപയാണ് ചുക്കാ ലക്ഷ്മിക്ക് ലഭിച്ചത്. ഈ പണം നല്‍കണമെന്ന് മരുമകളായ സ്വരൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ചുക്കാ ലക്ഷ്മി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

രണ്ടുമണിക്കൂര്‍ നീണ്ട വഴക്കിനും ശേഷവും സ്വരൂപയുടെ ദേഷ്യം തീര്‍ന്നില്ല. ഉറങ്ങാന്‍ പോയ ചുക്കാ ലക്ഷ്മിയുടെ നേര്‍ക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. മുഖത്തും കയ്യിലും പൊള്ളലേറ്റ ലക്ഷ്മിയെ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. 30 ശതമാനം പൊള്ളലേറ്റ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മരുമകള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates