
ഫിറ്റ്നസാണ് മെയിൻ; വർക്കൗട്ടിൽ മുഴുകി മുഖ്യമന്ത്രി സ്റ്റാലിൻ; വീഡിയോ വൈറൽ
റോപ് പുഷ് ഡൗൺ ആണ് സ്റ്റാലിൻ വിഡിയോയിൽ ചെയ്യുന്നത്
തിരക്കുകൾക്കിടയിലും ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധ നൽകുന്ന വ്യക്തിയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന അദ്ദേഹത്തിന്റെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. വെറും 37 സെക്കൻഡ് മാത്രം ധൈർഘ്യമുള്ള വിഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടുകഴിഞ്ഞത്. റോപ് പുഷ് ഡൗൺ ആണ് സ്റ്റാലിൻ വിഡിയോയിൽ ചെയ്യുന്നത്.
രാവിലെ കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി ജനങ്ങളോട് സംവദിക്കുന്ന അദ്ദേഹത്തിന്റെ വിഡിയോ മുൻപ് പുറത്തുവന്നിരുന്നു. വ്യായാമവും ചിട്ടയായ ജീവിതരീതിയുമാണ് ഊർജ്ജസ്വലതയോടെ തുടരാൻ തന്നെ സഹായിക്കുന്നതെന്നും മുമ്പ് അഭിമുഖത്തിൽ സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്. 'ഞാൻ രാവിലെ നേരത്തെ എഴുന്നേൽക്കും. നടക്കാൻ പോകും. എന്നിട്ട് യോഗ ചെയ്യും. പത്ത് ദിവസത്തിലൊരിക്കൽ സൈക്കിളിംഗ് ചെയ്യും. ഇതാണ് എന്റെ വ്യായാമരീതികൾ. എത്ര തിരക്കായാലും എനിക്ക് ക്ഷീണം അനുഭവപ്പെടാത്തത് ഇതെല്ലാം ചെയ്യുന്നതിനാലാകാം, സ്റ്റാലിൻ പറഞ്ഞു.
What keeps M K Stalin busy during weekends. pic.twitter.com/vvXH6Xb8ur
â J Sam Daniel Stalin (@jsamdaniel) August 21, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം



