
News Now
ചണ്ഡിഗഡ്: ഹരിയാനയിലെ പ്രശസ്ത ഗായിക ഹര്ഷിത ദഹിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പാനിപ്പത്തിലെ ഒരു പരിപാടിയില് പങ്കെടുത്ത് കാറില് മടങ്ങവെയാണ് ആക്രമണമുണ്ടായത്. മറ്റൊരു കാറിലെത്തിയ സംഘം ഹര്ഷിതയ്ക്ക് നേരെ അഞ്ചുതവണ വെടിയുതിര്ത്ത ശേഷം സംഭവസ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.
ഹരിയാനയിലെ സോനാപ്പാത്ത ജില്ലയില് നിന്നുള്ള ഹര്ഷിത നിലവില് ഡല്ഹിയിലെ നരേലയിലാണ് താമസിക്കുന്നത്. പാനിപ്പത്തിലെ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കാറിലെത്തിയ സംഘം ഇവരെ തടഞ്ഞു നിര്ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് ഡ്രൈവറെയു ംസഹപ്രവര്ത്തകനെയും സഹായിയായ യുവതിയെയും കാറില് നിന്നു വലിച്ചിറക്കിയ ശേഷം ഹര്ഷിതയ്ക്ക് നേരം വെടിയുതിര്ക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു തന്നെ ഹര്ഷിത മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







