2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിന് ശേഷം പരിഗണിക്കണമെന്ന് സുന്നിവഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീംകോടതി  തള്ളി

Last Updated :20 January 2024, 12:00 am IST

News Now

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി അന്തിമവാദം കേള്‍ക്കുന്നത് ഫെബ്രുവരി 8 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പടെയുള്ള മൂന്നംഗ പ്രത്യേക ബഞ്ചാണ് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ വാദം കേള്‍ക്കുന്നത്. 

2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിന് ശേഷം പരിഗണിക്കണമെന്ന് സുന്നിവഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീംകോടതി  തള്ളി. ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യവും കോടതി നിരിസിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനാണ് തിടുക്കത്തില്‍ വാദം കേള്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും പത്തൊന്‍പതിനായിരത്തോളം പേജുകളുള്ള രേഖകള്‍ ഹാജരാക്കന്‍ സമയം വേണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വാദം കേള്‍ക്കല്‍ നീട്ടിവെക്കേണ്ടതില്ലെന്നുമായിരുന്നു ഉത്തര്‍ പ്രദേശേ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതിനിടെ രേഖകള്‍ പരിഭാഷപ്പെടുത്തി വാദത്തിന് തയ്യാറാകാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യ കേസ്: അന്തിമവാദം ഫെബ്രുവരി 8ലേക്ക് മാറ്റി