കള്ളപ്പണം വെളുപ്പിച്ച കേസിൽ മുന്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍  

ബീറ്റ്സ് കോയില്‍ വാങ്ങി 9.95 കോടി വെളുപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്

Last Updated :20 January 2024, 12:18 am IST
Edited by :migrator

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ബീറ്റ്സ് കോയില്‍ വാങ്ങി 9.95 കോടി വെളുപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്. അഹമ്മദാബാദില്‍ നിന്നുള്ള പോലീസ് സംഘം ഇയാളെ മഹാരാഷ്ട്രയിലെ ദുലിയയില്‍ വച്ച് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്ത് ക്രൈം ബ്രാഞ്ചാണ് അറസ്റ്റ്റ്റ് ചെയ്തത്. 

മുമ്പ് എംഎൽഎയ്ക്കെതിരെ തെളിവുകള്‍ ലഭിച്ചിരുന്നെങ്കിലും  ബിറ്റ്സ് കോയിന്‍ ഇടപാടുകാരന്‍ ശൈലേഷ് ഭട്ടിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന സൂത്രധാരന്‍ കൃതി പലാഡിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ വ്യക്തമായത്. തുടര്‍ന്ന്  ഹാജരാകാൻ ആവശ്യപ്പെട്ട് നിരവധി നോട്ടീസ് അയച്ചെങ്കിലും പോലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു നളിന്‍ കൊട്ടാഡിയ. നോട്ടീസുകള്‍ ലഭിച്ചില്ലെന്നും, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് സംഭവത്തെക്കുറിച്ച്  കൊട്ടാഡിയയുടെ വിശദീകരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുന്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍