കശ്മീർ: ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമെന്ന് പൊലീസ്

ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാണ്. 

Last Updated :20 January 2024, 8:04 am IST

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് പൊ​ലീ​സ്. ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദ​ത്തി​ലൂ​ടെ ജ​മ്മു കശ്മീരിന്റെ പ്ര​ത്യേ​ക പ​ദ​വി നിർത്തലാക്കാനുള്ള കേ​ന്ദ്ര​ സർക്കാർ തീ​രു​മാ​നത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനാൽ ഇതുവരെ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ജ​മ്മു​വി​ൽ സ്ഥി​തി സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാണ്. ''സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. ശ്രീ​ന​ഗ​ർ ജി​ല്ല​യി​ൽ വ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. എ​വി​ടെ​യും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടില്ല''- ശ്രീ​ന​ഗ​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഷാ​ഹി​ദ് ഇ​ക്ബാ​ൽ ചൗ​ധ​രി പ​റ​ഞ്ഞു.

കി​ഷ്ത്വാ​ർ, രാ​ജൗ​രി ജി​ല്ല​ക​ളി​ലും രാം​ബാ​ൻ ജി​ല്ല​യി​ലെ ബ​നി​ഹാ​ൽ പ്ര​ദേ​ശ​ത്തും അ​ധി​കൃ​ത​ർ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. ജ​മ്മു​വി​ലെ​യും ശ്രീ​ന​ഗ​റി​ലെ​യും പ​ല ജി​ല്ല​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മണിക്കൂറുകൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കും ചർച്ചക്കും ശേഷമാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭ പാസാക്കിയത്. 61 വോട്ടുകല്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ് സംസ്ഥാന പുനര്‍നിര്‍ണയ ബില്‍ പാസായത്. ഇതോടൊപ്പം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിന് പ്രത്യേക പദവി എടുത്തുകളയപ്പെട്ടു.

ചര്‍ച്ചാവേളയില്‍ ആര്‍ട്ടിക്കിള്‍ 370 വിഷയമാണ് കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത്. ആ അനുഛേദം കശ്മീരിന് വരുത്തിയത് വലിയ നഷ്ടങ്ങളാണ്. ഇത് റദ്ദാക്കിയതോടെ കശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്നും അമിത് ഷാ ചര്‍ച്ചയില്‍ പറഞ്ഞു. ഭീകരതയുടെ അന്ത്യത്തിന് വഴിയൊരുക്കും. ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുന്നത് ആലോചിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കശ്മീർ: ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമെന്ന് പൊലീസ്