
കോവിഡ് ചികിത്സയിൽ കഴിയുന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകി
മ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്
ഭുവനേശ്വർ: കോവിഡ് ബാധിച്ച് ചകിത്സയിലായിരിക്കുന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകി. ഒഡീഷയിലെ കിംസ് കോവിഡ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു പ്രസവം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മറ്റൊരു സംസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയ യുവതിക്ക് പരിശോധനയിൽ കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് ഭുവനേശ്വറിനെ ഒരു താൽക്കാലിക മെഡിക്കൽ ക്യാമ്പിൽ (ടിഎംസി) ക്വാറന്റീനിൽ കഴിയുകയായിരുന്നു ഇവർ. മെയ് 30നാണ് കിംസ് കോവിഡ് -19 ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയും കുഞ്ഞും തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




