ഡല്‍ഹി സംഘര്‍ഷം: സ്‌കൂളുകള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ മാറ്റി 

ഇന്റേണല്‍ അടക്കമുള്ള പരീക്ഷകളും ഇന്ന് നടക്കില്ല

ചിത്രം: പിടിഐ
Last Updated :20 January 2024, 8:19 am IST

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ വടക്ക് കിഴക്കൻ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ - സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം ഇന്ന് അവധി ആയിരിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഇന്റേണല്‍ അടക്കമുള്ള പരീക്ഷകളും ഇന്ന് നടക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേഷ് പൊഖ്രിയാലിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന പരീക്ഷകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ പരീക്ഷാ കേന്ദ്രങ്ങളില്ലെന്ന് സിബിഎസ്ഇ വക്താവ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഡല്‍ഹി സംഘര്‍ഷം: സ്‌കൂളുകള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ മാറ്റി