
തമിഴ്നാട്ടില്‍ 'ദിനോസറിന്റെ മുട്ട'; സത്യാവസ്ഥ ഇത്
തമിഴ്നാട്ടില്‍ 'ദിനോസറിന്റെ മുട്ട' കണ്ടെത്തി എന്ന പേരില്‍ പ്രചരിച്ച ഫോസില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്പുളള കടല്‍ ജീവികളുടെ അവിശിഷ്ടമെന്ന് വിദഗ്ധര്‍
ചെന്നൈ: തമിഴ്നാട്ടില്‍ 'ദിനോസറിന്റെ മുട്ട' കണ്ടെത്തി എന്ന പേരില്‍ പ്രചരിച്ച ഫോസില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്പുളള കടല്‍ജീവികളുടെ അവിശിഷ്ടമെന്ന് വിദഗ്ധര്‍. പെരമ്പല്ലൂരിലാണ് ദിനോസറിന്റെ മുട്ട പോലെ തോന്നിപ്പിക്കുന്ന വൃത്താകൃതിയിലുളള ഫോസില്‍ കണ്ടെത്തിയത്. ദിനോസറിന്റെ മുട്ട എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ഭൂഗര്‍ഭശാസ്ത്ര വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ജല ജീവികളുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചത്.
പെരമ്പല്ലൂരിലെ കുന്നം നഗരത്തില്‍ ഇറിഗേഷന്‍ ടാങ്കിലാണ് ഫോസില്‍ കണ്ടെത്തിയത്. ടാങ്കിലെ ചെളി നീക്കം ചെയ്യുന്നതിനിടെയാണ് യാദൃശ്ചികമായി ഫോസിലിന്റെ അവിശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതാണ് ദിനോസറിന്റെ മുട്ടയാണ് എന്ന തരത്തില്‍ പ്രചരിച്ചത്.
ഏഴടിമാത്രം പൊക്കമുളള പഴയ മരത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ പൊക്കം 20 അടി വരെയാകാമെന്നാണ് വിദഗ്ധരുടെ നിഗമനം. വെളളപ്പൊക്കത്തില്‍ അവശേഷിച്ച ഭാഗം ഒലിച്ചുപോയതാകാം. ഇതോടൊപ്പമാണ് കോടിക്കണക്കിന് വര്‍ഷം പഴക്കമുളള കടല്‍ജീവികളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കോടിക്കണക്കിന് വര്‍ഷം കൊണ്ട് രൂപാന്തരം സംഭവിച്ച് ഈ രൂപത്തില്‍ എത്തിയതാകാമെന്നും വിദഗ്ധര്‍ പറയുന്നു. 41 കോടി വര്‍ഷങ്ങള്‍ക്ക് മുന്പുളള ഡെവോണിയന്‍ കാലഘട്ടത്തിലെ കടല്‍ജീവികളുടെ അവശിഷ്ടങ്ങളാകാം ഈ ഫോസില്‍ അവശിഷ്ടങ്ങളെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


