തമിഴ്നാട്ടിൽ ഇന്ന് 527 കോവിഡ് പോസിറ്റീവ് കേസുകൾ; മരണ സംഖ്യ 31 ആയി

തമിഴ്നാട്ടിൽ ഇന്ന് 527 കോവിഡ് പോസിറ്റീവ് കേസുകൾ; മരണ സംഖ്യ 31 ആയി

Last Updated :20 January 2024, 8:23 am IST
Edited by :migrator

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 527 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 377 പേർ പുരുഷന്മാരും 150 പേർ സ്ത്രീകളുമാണ്. 2107 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് ഒരാൾ കൂടി മരിച്ചതോടെ തമിഴ്നാട്ടിലെ മൊത്തം മരണ സംഖ്യ 31 ആയി ഉയർന്നു. 
 
കോയമ്പേട് മാർക്കറ്റുമായി ബന്ധമുള്ളവരാണ് ഇപ്പോൾ പോസിറ്റീവായ കേസുകളിൽ ഭൂരിഭാഗവും. അടുത്ത ചില ദിവസങ്ങളിൽ തുടർച്ചയായി വർദ്ധിക്കാൻ സാധ്യതയുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. മേട്ടുപ്പാളയത്ത് കോയമ്പേട് മാർക്കറ്റിലേക്ക് പച്ചക്കറിയുമായി ബന്ധപ്പെട്ടു പോയി വരുന്ന ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരെ സ്വകാര്യ ലോഡ്ജിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. 

കോവിഡ് 19 പരിശോധനക്കായി തമിഴ്നാട്ടിൽ 50 ലാബുകൾ ആണ് ഉള്ളത്. ഇതിൽ 34 എണ്ണം സർക്കാരിന്റെയും 16 എണ്ണം സ്വകാര്യ മേഖലയിലുമാണ്. ഇതുവരെ 1,62,970 സാമ്പിളുകളാണ് പരിശോധിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

തമിഴ്നാട്ടിൽ ഇന്ന് 527 കോവിഡ് പോസിറ്റീവ് കേസുകൾ; മരണ സംഖ്യ 31 ആയി