
തര്‍ക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയണമെന്ന് അമിത് ഷാ
അയോധ്യയില്‍ തര്‍ക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ

ന്യൂഡല്‍ഹി: അയോധ്യയില്‍ തര്‍ക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. അയോധ്യകേസില്‍ എല്ലാദിവസവും വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തയാറായാല്‍ പത്തുദിവസത്തിനകം തീര്‍പ്പാകുമെന്നും അമിത് ഷാ പറഞ്ഞു.
അയോധ്യകേസില്‍ ജനുവരിയില്‍ സുപ്രിംകോടതിയില്‍ വാദം തുടരുമെന്നാണ് പ്രതീക്ഷ. തീരുമാനം എന്തുതന്നെയായാലും വിഷയത്തില്‍ സുപ്രിംകോടതി ഉടന്‍ തന്നെ തീര്‍പ്പുകല്‍പ്പിക്കും. ബിജെപി മാത്രമല്ല, രാജ്യം ഒന്നടങ്കം അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
ശബരിമലയില്‍ വിശ്വാസമാണ് പ്രശ്നമെന്നും അല്ലാതെ ലിംഗവിവേചനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള നിരവധി പ്രശ്നങ്ങളില്‍ ജൂഡിഷ്യല്‍ റിവ്യൂ സാധ്യമല്ല. ഇത് ജനങ്ങള്‍ക്ക് വിടുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. മതപരമായ കാര്യങ്ങള്‍ ജൂഡിഷ്യല്‍ റിവ്യൂവിന് വിടുന്നത് ഉചിതമല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

മരണത്തിലും പ്രകാശമായി; വിജി ടീച്ചറുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും



