
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

ന്യൂഡല്ഹി: ഇന്ധന വില വര്ദ്ധനവില് പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് ഡല്ഹിയില് ചേര്ന്ന കോണ്ഗ്രസ് യോഗത്തിലാണ് തീരുമാനം.
ഇന്ധന വില തുടര്ച്ചയായി വര്ധിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്ക്കുന്നത്. മുംബൈയില് ഒരു ലിറ്റര് പെട്രോളിന് 86 രൂപ 91 പൈസയാണ്. ഡീസലിന് 75 രൂപ 96 പൈസയാണ് ഇന്നത്തെ വില. ഡല്ഹിയില് 79 രൂപ 51 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില.
പെട്രോളിന് 20 പൈസയും ഡീസലിന് 21 പൈസയുമാണ് വര്ധിച്ചത്. ഒരു ലീറ്റര് പെട്രോളിനു കൊച്ചി നഗരത്തില് 81 രൂപ 55 പൈസയാണ് ഇന്നത്തെ വില. മേയ് 29നായിരുന്നു ഇതിനു മുന്പ് ഏറ്റവും ഉയര്ന്ന വില രേഖപ്പെടുത്തിയത് 81.41 രൂപ. ഡീസല് വിലയില് 23 പൈസയാണ് ഇന്നു കൂടിയത്. നഗരത്തിന് പുറത്ത് അന്ന് 82 രൂപ 50 പൈസ കടന്നിരുന്നു. ഇന്ന് നഗരപരിധിക്ക് പുറത്ത് 83 രൂപയാണ് വില
ഡീസലിന് 21 പൈസയാണ് ഇന്ന് വര്ധിച്ചത്. ഇതോടെ കൊച്ചി നഗരത്തില് ലിറ്ററിന് 75 രൂപ 46 പൈസയാണ്. സപ്തംബറില് മാസത്തില് മാത്രം പെട്രോള് വില വര്ധനവില് ഒരു രൂപയോളം വര്ധിച്ചപ്പോള് ഡീസലിന് 1.43 രൂപയാണ് വര്ധിച്ചത്.
തിരുവനന്തപുരം നഗരത്തില് 82. 58 രൂപയാണ് ഇന്നത്തെ പെട്രോള് വില. നഗരപരിധിക്ക് പുറത്ത് 83.50 രൂപ നല്കണം. ഡീസലിന് 76.55 രൂപയാണ്.കോഴിക്കോട് നഗരത്തില് 82.30 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 76.25 രൂപയാണ് വില
ഇന്ധനവില ഉയരുന്നത് താത്കാലിക പ്രതിഭാസമാത്രമാണെന്നാണ് പെട്രോളിയം മന്ത്രിയുടെ നിലപാട്. രാജ്യത്തെ ഇന്ധന വില ഉയരുന്നതിന് കാരണം അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങളാണെന്നും മന്ത്രിപറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

