
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

ന്യൂഡല്ഹി: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില് നടി റിയ ചക്രബര്ത്തി അറസ്റ്റില്. മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവില് നാര്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചുനല്കിയത് താന് ആണെന്ന് റിയ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു.
കഴിഞ്ഞദിവസം മുംബൈയില് നാര്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് നടി കുറ്റസമ്മതം നടത്തിയത്. ആറു മണിക്കൂര് നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കുറ്റസമ്മതം. മാര്ച്ച് 17ന് സുശാന്തിന്റെ മുന് മാനേജര് സാമുവല് മിറാന്ഡ് സെയ്ദില്നിന്ന് മയക്കുമരുന്ന് വാങ്ങാന് പോയ കാര്യം തനിക്കറിയാമെന്നും റിയ എന്സിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇടപാടിനെ കുറിച്ച് അറിയുന്നതിന് അപ്പുറം സെയ്ദും സഹോദരന് ഷൗവിക് ചക്രബര്ത്തിയുമായി ചേര്ന്ന്് നടത്തിയ ഇടപാട് ഏകോപിപ്പിച്ചത് താന് ആണെന്നും റിയ വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥര് പറയുന്നു.
മാര്ച്ച് 15 മുതല് സഹോദരനുമായി നടത്തിയ ചാറ്റുകളെല്ലാം സത്യമാണ്. ഈ ചാറ്റുകളെല്ലാം മയക്കുമരുന്നുമായി ബന്ധപ്പെട്ടായിരുന്നു. അറസ്റ്റിലായ ബാഷിത്തില്നിന്ന് സഹോദരന് മയക്കുമരുന്ന് വാങ്ങിയിരുന്നത് അറിയാമെന്നും ഇയാള് തന്റെ വീട്ടില് വന്നിട്ടുണ്ടെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

