നടിയെ ആക്രമിച്ച കേസില്‍ ബംഗാളി നടന്‍ അറസ്റ്റില്‍

നടന്‍ ജോയ് മുഖര്‍ജിയാണ് അറസ്റ്റിലായത്. കാമുകി സയാനിക ബാനര്‍ജിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്

Last Updated :20 January 2024, 12:15 am IST

കൊല്‍ക്കത്ത : കാമുകിയായ സിനിമാ നടിയെ ഉപദ്രവിച്ച കേസില്‍ ബംഗാളി നടന്‍ അറസ്റ്റില്‍. നടന്‍ ജോയ് മുഖര്‍ജിയാണ് അറസ്റ്റിലായത്. കാമുകി സയാനിക ബാനര്‍ജിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഷൂട്ടിംഗിന് ശേഷം കാറില്‍ മടങ്ങുകയായിരുന്ന സയാനികയെ ജോയ് മുഖര്‍ജി ആക്രമിക്കുകയായിരുന്നു. 

ജോയ് മുഖര്‍ജിയും സയാനികയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തകാലത്തായി സയാനിക ഇയാളില്‍ നിന്നും അകല്‍ച്ച കാണിച്ചു. ഇതാണ് നടനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

കാറിലായിരുന്ന നടിയെ തടഞ്ഞുനിര്‍ത്തി വലിച്ച് പുറത്തേക്കിട്ട് നടന്‍ ആക്രമിക്കുകയായിരുന്നു. ടോളിഗഞ്ച് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടിയെ ആക്രമിച്ച കേസില്‍ ബംഗാളി നടന്‍ അറസ്റ്റില്‍