
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

പാറ്റ്ന: ബിഹാറിൽ സ്വതന്ത്ര സ്ഥാനാർഥി വെടിയേറ്റു മരിച്ചു. ഷിയോഹർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി നാരായൺ സിംഗ് ആണ് മരിച്ചത്.
ശനിയാഴ്ച ഹത്സാർ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചരാണത്തിനിയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് അക്രമികൾ നാരായൺ സിംഗിനു നേരെ വെടിയുതിർക്കുകയായിരുന്നു. ജനതാദൾ രാഷ്ട്രവാദി നേതാവ് കൂടിയണ് കൊല്ലപ്പെട്ട നാരായൺ സിംഗ്. നെഞ്ചിനു വെടിയേറ്റ നാരായൺ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാരായൺ സിംഗിൻറെ രണ്ട് അനുയായികൾക്കും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. 24 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നാരായൺ സിംഗ്. ഷിയോഹർ ജില്ലയിലെ ദുമ്രി കത്സ്രി പ്രവിശ്യയിലെ നയാഗാവ് സ്വദേശിയാണ് നാരായൺ സിംഗ്. പഞ്ചായത്ത് പ്രസിഡൻറായും ദുമ്രി കത്സ്രി ജില്ലാ പഞ്ചായത്ത് അംഗമായും നാരായൺ സിംഗ് നയാഗാവ് പ്രവർത്തിച്ചിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


