യുവാക്കള്‍ യുപി ഭരിക്കും; രാഹുല്‍ ഗാന്ധി

മോദിക്ക് വയസായി - മോദിയെ വിശ്രമിക്കാന്‍ അനുവദിക്കണം - യുപി യുവാക്കള്‍ ഭരിക്കുന്നതോടെ ലോകത്തിന്റെ വ്യവസായ ശാലയായി മാറും

Last Updated :19 January 2024, 11:54 pm IST
Edited by :migrator

ലഖ്‌നോ: യുപി യുവാക്കള്‍ ഭരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിക്ക് വയസായെന്നും വിശ്രമിക്കണമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ചേര്‍ന്ന് എസ്പി യുപി ഭരിക്കുമെന്നും രാഹുല്‍ പറഞ്ഞു. യുപി യുവാക്കള്‍ ഭരിക്കുന്നതോടെ ലോകത്തിന്റെ ഫാക്ടറിയായി മാറുമെന്നും മിഷേല്‍ ഒബാമ പോലും അടുക്കളിയില്‍ മെയ്ഡ് ഇന്‍ ജാന്‍പൂര്‍ സാധനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. ജാന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പരിഹാസം
അഖിലേഷ് അധികാരത്തിലെത്തുന്നതോടെ മോദിക്ക് വിശ്രമിക്കാന്‍ സമയം ലഭിക്കുമെന്നും മോദിയെ സഹായിക്കാന്‍ താന്‍ അഖിലേഷിനോട് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ റോഡ് ഷോ ജനങ്ങളില്‍ വണ്ട വിധം ഏല്‍ക്കാത്തതുകൊണ്ട് പിന്നീടുള്ള റോഡ് ഷോകളെല്ലാം
മോദിജീ ചലചിത്രത്തിന്റെ റീടേക്കുകളായിരുന്നു. മോദിയുടെ റീടേക്കുകള്‍ പരാജമായതുകൊണ്ട് ജനങ്ങള്‍ക്ക് കാണാനായി റിലീസ് ചെയ്തില്ലെന്നും രാഹുല്‍ പറഞ്ഞു. യുപിയിലെ പരാജയം ഭയന്ന് വാരാണസിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

യുവാക്കള്‍ യുപി ഭരിക്കും; രാഹുല്‍ ഗാന്ധി