അമ്പലവയൽ സദാചാര ആക്രമണം: സജീവാനന്ദനെതിരെ ബലാത്സം​ഗ കുറ്റം

Last Updated :20 January 2024, 8:03 am IST

News Now

കൽപ്പറ്റ: അമ്പലവയലിൽ തമിഴ്നാട് സ്വദേശികൾക്കെതിരായ സദാചാര ആക്രമണത്തിൽ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആക്രമണത്തിനിരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയത്. കഴിഞ്ഞ ദിവസം പൊലീസ് കോയമ്പത്തൂരിൽ എത്തി യുവതിയുടെയും യുവാവിന്‍റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.  

കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്. ലോഡ്ജിൽവെച്ച് ഇരുവരെയും ശല്യം ചെയ്ത പ്രദേശവാസികളെയാണ് പ്രതി ചേർത്തത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കും. 

ത​മി​ഴ്‍നാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​നും യു​വ​തി​ക്കും അമ്പലവയലിൽ ക്രൂ​രമ​ർ​ദ​നമാണ് ഏൽക്കേണ്ടിവന്നത്. ആ​ൾ​ക്കൂ​ട്ടം നോ​ക്കിനി​ൽ​ക്കെ സജീവാനനന്ദൻ എന്നയാൾ ഇവരെ മർദിക്കുകയായിരുന്നു. ഇവർ താ​മ​സി​ച്ചിരുന്ന മുറിയിൽ സ​ജീ​വാ​ന​ന്ദ​ൻ അതിക്രമിച്ച്​ കയറുകയും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റുകയും ചെയ്​തു. എ​തി​ർ​ത്ത​തോ​ടെ ബ​ഹ​ള​മാ​യി. തുടർന്ന്​ ലോ​ഡ്ജ് ജീ​വ​ന​ക്കാ​രോ​ട് ഇരുവരെ​യും ഇ​റ​ക്കിവി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​വ​രെ​യും ലോ​ഡ്ജിൽനിന്ന് പു​റ​ത്താ​ക്കിയശേ​ഷം സ​ജീ​വാ​ന​ന്ദ​ൻ പി​ന്തു​ട​ർ​ന്ന് അ​മ്പ​ല​വ​യ​ൽ ടൗ​ണി​ൽ വ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ യു​വ​തി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പലവയൽ സദാചാര ആക്രമണം: സജീവാനന്ദനെതിരെ ബലാത്സം​ഗ കുറ്റം