
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
തിരുവനന്തപുരം : അമ്മയുടെ മര്ദനമേറ്റ് കുട്ടി മരിച്ചു. നാലു വയസ്സുള്ള കുട്ടിയാണ് മരിച്ചത്. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. ആഹാരം കഴിക്കാത്തതിനെതുടര്ന്ന് അമ്മ മര്ദിക്കുകയായിരുന്നു എന്നാണ് വിവരം. അമ്മയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയുടെ കാലിലും ശരീരത്തും പരിക്കുകളുണ്ടായിരുന്നു. പാരിപ്പള്ളിയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല് ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്ന്ന് കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫര് ചെയ്തു. കഴക്കൂട്ടത്ത് എത്തിയപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാകുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിച്ചപ്പോഴേക്കും കുട്ടി മരിച്ചു. കുട്ടി മരിച്ചതറിഞ്ഞ് അച്ഛന് ബോധരഹിതനായി. തുടര്ന്ന് ഇദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് നേരിയ പനി ഉണ്ടായിരുന്നതായി ബന്ധുക്കള് സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

